'മൃതദേഹം തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിജെപി കൗൺസിലർ

പ്രതിഷേധത്തെ തുടര്‍ന്ന് കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം മാ​റ്റി​വ​ച്ചു
'മൃതദേഹം തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിജെപി കൗൺസിലർ

കോട്ടയം: കോട്ടയത്ത് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച നാട്ടുകാരോട് സംസാരിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് ബിജെപി കൗണ്‍സിലര്‍. നാട്ടുകാരോട് സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് തന്റെ വീട്ടിലാണെങ്കില്‍ മൃതദേഹം സംസ്‌കരിക്കുമോ എന്നും തന്റെ വീട്ടില്‍ കൊണ്ടുപോടോ എന്നും പറഞ്ഞായിരുന്നു കൗണ്‍സിലറിന്റെ ആക്രോശം.

മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുകയിലൂടെ രോഗം പകരുമെന്നാണ് ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം മാ​റ്റി​വ​ച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചുങ്കം സി.എം.എസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഇദ്ദേഹത്തിന് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്കാരം എവിടെ നടത്തണമെന്ന് ജില്ലാഭരണകൂടം തീരുമാനിക്കുമെന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com