കിണറ്റില്‍ വീണ കാട്ടാന കുട്ടിയെ രക്ഷിച്ചു
Kerala

കിണറ്റില്‍ വീണ കാട്ടാന കുട്ടിയെ രക്ഷിച്ചു

വനത്തോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് ആന വീണത്.

By News Desk

Published on :

കോതമംഗലം: പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി കിണറ്റില്‍ വീണ കാട്ടാന കുട്ടിയെ രക്ഷിച്ചു . ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. വനത്തോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് ആന വീണത്.

കിണറ്റില്‍ വെള്ളം കുറവായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശത്തെ തിട്ട പൊളിച്ചാണ് ആനയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ആന കാട്ടിലേക്ക് കയറി പോയി. പോകുന്ന വഴിയിൽ വഴി അരികിലെ ബൈക്കുകളും ആന മറിച്ചിട്ടു.

അതിനിടെ, രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇടക്ക് തടസ്സപ്പെട്ടു. വന്യജീവികളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കിടങ്ങ് കുഴിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

Anweshanam
www.anweshanam.com