കോതമംഗലം പളളി തർക്കം: യാക്കോബായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സിംഗിള്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്
കോതമംഗലം പളളി തർക്കം: യാക്കോബായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോതമംഗലം പളളിയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹ‍‍ര്‍ജി നല്‍കിയത്.

പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സിംഗിള്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഇതിനിടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്സ് സഭ സമ‍ര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related Stories

Anweshanam
www.anweshanam.com