കോതമംഗലം പള്ളിക്കേസ്: സിംഗിള്‍ ബെഞ്ച് ഉത്തരവ് തടഞ്ഞ് ഡിവിഷന്‍ ബെഞ്ച്

ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.
കോതമംഗലം പള്ളിക്കേസ്: സിംഗിള്‍ ബെഞ്ച് ഉത്തരവ് തടഞ്ഞ് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം മാര്‍ തോമ്മന്‍ ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് തടഞ്ഞത്. സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.

കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, കോതമംഗലം പള്ളി സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തര്‍ക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com