
കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു. വെളുപ്പിന് നാല് മണിയോടെയാണ് തീപിടിത്തം. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. അപകടത്തിൽ ആളപായമില്ല.
ചുറ്റമ്പലത്തിന്റെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു. ക്ഷേത്രം തടിയിൽ നിർമിച്ചതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. ചുറ്റമ്പലത്തിന് മുമ്പിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം.
തീ ഉയരുന്നത് ശേദീയപാതയിൽ പട്രോളിങ് നടത്തുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിന് വിവരം നൽകി. നാട്ടുകാരും പോലീസും, ചാമക്കട, കടപ്പാക്കട ഫയർഫോഴ്സും ചേർന്ന് തീ അണച്ചു.