കൊല്ലം- എഗ്മോര്‍ എക്സ്പ്രസ് തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും

പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.
കൊല്ലം- എഗ്മോര്‍ എക്സ്പ്രസ് തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും

കൊല്ലം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചെന്നൈ എഗ്മോര്‍- കൊല്ലം എക്സ്പ്രസ് സര്‍വീസ് പുന:രാംഭിക്കുന്നു. ചെങ്കോട്ട പാതവഴിയുള്ള തീവണ്ടി സര്‍വ്വീസ് ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അനുമതി നല്‍കിയതായി കൊടിക്കുന്നില്‍ എംപി അറിയിച്ചു.

പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. പ്രധാന ദീര്‍ഘദൂര തീവണ്ടികള്‍ പ്രത്യേക തീവണ്ടികളായി ഓടിക്കുന്നതിന്റെ ഭാഗമായാണ് അനുമതി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് ദീര്‍ഘദൂര സര്‍വ്വീസ് ഉള്‍പ്പെടെ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com