സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മേഴ്സിക്കുട്ടിയമ്മയ്ക്കും മുകേഷിനും വിമർശനം

മുകേഷിനെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് പി.കെ ഗുരുദാസൻ വിമർശിച്ചു
 
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മേഴ്സിക്കുട്ടിയമ്മയ്ക്കും മുകേഷിനും വിമർശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും എം. മുകേഷ് എംഎൽഎയ്ക്കും വിമർശനം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങൾക്ക് കാരണമായ സംഭവങ്ങളിൽ ജാഗ്രത കാട്ടിയില്ലെന്നും ആരോപണം ഉയർന്നു.

കൊല്ലം എം.എൽ.എ മുകേഷിനെതിരെ പി. കെ ഗുരുദാസൻ ആണ് രംഗത്തെത്തിയത്. മുകേഷിനെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് പി.കെ ഗുരുദാസൻ വിമർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. വരദരാജനും മുകേഷിനെതിരായ വിമര്‍ശനങ്ങളെ അംഗീകരിച്ചു.

തിരഞ്ഞെടുപ്പില്‍ കുണ്ടറയിലെ സ്ഥാനാര്‍ഥിത്വത്തില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്കു തന്നെയാണ് പ്രഥമ പരിഗണന. ഏരിയാ സെക്രട്ടറി എസ്.എല്‍. സജികുമാറിനും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എസ്. ജയമോഹന്‍ എന്നവരെയും പരിഗണിക്കുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com