കൊല്ലം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍
Kerala

കൊല്ലം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍

കോവിഡ് രോഗിയുമായി പ്രാഥമിക ബന്ധമുള്ള ആള്‍ ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചത്.

By News Desk

Published on :

കൊല്ലം: കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗിയുമായി പ്രാഥമിക ബന്ധമുള്ള ആള്‍ ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചത്. കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റീനില്‍ പോവുകണെന്നും കളക്ടര്‍ തന്നെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

കളക്ടറേറ്റില്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള വ്യക്തി വന്നത് കൊണ്ട് തല്‍കാലത്തേക്ക് സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണെന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

കൊല്ലം ജില്ലയില്‍ ഇന്നലെ 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അഞ്ച് പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം കണ്ടെത്തിയത്. സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച പതിനൊന്ന് പേരില്‍ മൂന്ന് പേരുടെയും ഉറവിടം വ്യക്തമല്ല.

Anweshanam
www.anweshanam.com