കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിലായി

ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടിൽ നിന്നും ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിലായി

മലപ്പുറം :ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിലായി . ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടിൽ നിന്നും ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (25)ന് കുത്തേറ്റത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com