കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഫോണെന്ന് ക്രൈംബ്രാഞ്ച്

കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഫോണെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കസ്റ്റംസിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച്. കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഫോണെന്ന് ക്രൈംബ്രാഞ്ച്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ് കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത്. സന്തോഷ്‌ ഈപ്പനും ഇതേ കടയില്‍ നിന്നാണ് ഐ ഫോണ്‍ വാങ്ങിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്ന് വിനോദിനിക്ക് നല്‍കിയ അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു. സ്റ്റാച്യുവിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ ഐഫോണ്‍ വാങ്ങി സ്വപ്നക്ക് നല്‍കിയത്. ഇതാണ് തെറ്റായ പ്രചാരണത്തിന് ഇടയാക്കിയതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com