ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് അ​നു​സ​രി​ച്ചാകും സമീപനം:  കോടിയേരി
Kerala

ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് അ​നു​സ​രി​ച്ചാകും സമീപനം: കോടിയേരി

ജോസ് കെ. മാണി വിഭാഗവുമായി എൽ.ഡി.എഫ്. ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി

By News Desk

Published on :

തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗവുമായി എൽ.ഡി.എഫ്. ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അ​നു​സ​രി​ച്ചാകും ആ പാർട്ടിയോടുള്ള എൽ.ഡി.എഫിന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ മാത്രമേ ജോസ്.കെ.മാണി എന്ത് രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാകുകയുള്ളു. എ​ല്‍​ഡി​എ​ഫി​ല്‍ ചേ​ര​ണ​മെ​ന്ന താ​ല്പ​ര്യം ജോ​സ് പ​ക്ഷം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. അ​വ​രെ​ടു​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ നോ​ക്കി​യാ​യി​രി​ക്കും ആ ​പാ​ര്‍​ട്ടി​യോ​ടു​ള​ള എ​ല്‍​ഡി​എ​ഫി​ന്‍റെ സ​മീ​പ​ന​മെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ പാര്‍ട്ടിയുടെ നിലപാട് വ്യക്തമായതിനു ശേഷം എന്തുചയ്യണമെന്ന് പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനവും ഇത് തന്നെയാണ്. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്തുന്നതിന് സഹായകമാകുന്ന വ്യക്തികളുമായും പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​ന​പി​ന്തു​ണ​യു​ള്ള ക​ക്ഷി​യെ​ന്നും കോ​ടി​യേ​രി ആ​വ​ര്‍​ത്തി​ച്ചു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​ത് കൊ​ണ്ട് പി​ന്തു​ണ ന​ഷ്ട​മാ​യി എ​ന്നി​ല്ല. ഒ​രോ ക​ക്ഷി​ക്കും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കും. സി​പി​ഐ​യോ​ട് കൂ​ടി ആ​ലോ​ചി​ച്ചേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേരള കോൺഗ്രസ് ജനപിന്തുണയുള്ള പാർട്ടിയാണെന്ന് കഴിഞ്ഞ ദിവസം കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണിയുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നായിരുന്നു ഇതേ കുറിച്ചുള്ള ജോസ് കെ. മാണിയുടെ മറുപടി.

എവിടെ നിൽക്കണമെന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് പറഞ്ഞിരുന്നു. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിൽനിന്നു പുറത്താക്കിയ നടപടി യോഗത്തിനുള്ള വിലക്കായി യു.ഡി.എഫ്. മയപ്പെടുത്തിയെങ്കിലും ഭാവിസംബന്ധിച്ച തീരുമാനം തിരക്കിട്ട് എടുക്കേണ്ടെന്ന നിലപാടിലാണ് കേരള കോൺഗ്രസ്.

Anweshanam
www.anweshanam.com