കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ്

ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി
കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ്

തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

എം.പിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കെയാണ് കൊടിക്കുന്നിലിന് കോവിഡ് സ്ഥിരീകരിച്ചത്.

കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.

Related Stories

Anweshanam
www.anweshanam.com