വാട്ടർ മെട്രോ; ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

കൊച്ചി നഗരത്തിന്റെയും ദ്വീപു നിവാസികളുടെയും യാത്രാ ശീലങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കാനാകുന്ന വാട്ടർ മെട്രോ വ്യവസായ വികസനത്തിലും മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത് .
വാട്ടർ മെട്രോ; ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

കൊച്ചി :കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹരിത ഗതാഗത സംവിധാനമായ വാട്ടർ മെട്രോ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ഗതാഗത പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിന്റെയും ദ്വീപു നിവാസികളുടെയും യാത്രാ ശീലങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കാനാകുന്ന വാട്ടർ മെട്രോ വ്യവസായ വികസനത്തിലും മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത് . ജല ഗതാഗതം സുഗമമാക്കുന്നതിനൊപ്പം പ്രധാന നദികളും കായലുകളും സഞ്ചാര യോഗ്യമാക്കുകയെന്ന വലിയ ലക്ഷ്യം കൂടി പദ്ധതിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലത്തിനൊപ്പം വിവിധ കനാലുകളുടെ നവീകരണ പദ്ധതിയുടെയും പുനരധിവാസ സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com