എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ പ്രഖ്യാപിക്കും

ഇന്നലെ മാത്രം മൂവ്വായിരത്തിന് മുകളിൽ കേസുകൾ എറണാകുളത്ത് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ പ്രഖ്യാപിക്കും.
എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ  പ്രഖ്യാപിക്കും

കൊച്ചി: കേരളത്തിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം എറണാകുളത്താണ്. ഇന്നലെ മാത്രം മൂവ്വായിരത്തിന് മുകളിൽ കേസുകൾ എറണാകുളത്ത് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ പ്രഖ്യാപിക്കും.

കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ഉൾപ്പെടെ 113 വാർഡുകളിലാണ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

ആവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന മേഖലകളിൽ കൂടുതൽ പേരെ കൂട്ട പരിശോധനയ്ക്ക് വിധേയമാക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com