കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനം ; ആലുവ മാർക്കറ്റിലും നിയന്ത്രണങ്ങൾ

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. കടകളിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കച്ചവടം നടത്തുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കും.
കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനം ; ആലുവ മാർക്കറ്റിലും  നിയന്ത്രണങ്ങൾ

കൊച്ചി :എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്നതിനെ തുടർന്ന് ആലുവ മാർക്കറ്റിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കരണമായേക്കുമെന്ന് കരുതിയാണ് നിയന്ത്രണം.

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. കടകളിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കച്ചവടം നടത്തുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കും.

ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ചരക്ക് ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളിൽ നിർത്തി യാത്ര അനുവദിക്കുന്ന ബസുകൾക്ക് എതിരെ നടപടി സ്വീകരിച്ച വരുകയാണ്.

അതേ സമയം ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്നതിനാൽ പരിശോധന കൂട്ടുമെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞിരുന്നു.സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി നടക്കുന്ന കൂട്ട പരിശോധന ഏറ്റവും കൂടുതൽ നടത്തുക എറണാകുളത്തായിരിക്കും. കൂടുതൽ ടെസ്റ്റ് നടത്തുന്നതിനാൽ ജില്ലയിൽ രണ്ടായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com