ആരോഗ്യമന്ത്രി എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് 100 ഐ സി യു കിടക്ക അടുത്തയാഴ്ച്ച പൂര്ണസജ്ജമാകും.
ആരോഗ്യമന്ത്രി എറണാകുളം  ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വകുപ്പ് മന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.കോവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് 100 ഐ സി യു കിടക്ക അടുത്തയാഴ്ച്ച പൂര്ണസജ്ജമാകും.

കൊച്ചി താലൂക്ക് ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാകും. സർക്കാർ മേഖലയിൽ 1000 ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കും.സ്വകാര്യ ആശുപത്രിയിലെ 10 % കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് മാറ്റി വെയ്ക്കാൻ കളക്ടർ വഴി നിർദേശം നൽകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com