കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്: ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും
Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്: ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കേസില്‍ അധോലോക കുറ്റവാളിയായ രവി പൂജാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

News Desk

News Desk

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. കേസില്‍ അധോലോക കുറ്റവാളിയായ രവി പൂജാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന 'നെയില്‍ ആര്‍ട്ടിസ്ട്രി' എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിവച്ചത്. ആക്രമണം നടന്ന് നാല് ദിവസം കഴിഞ്ഞ് രവി പൂജാരി ഒരു വാര്‍ത്താ ചാനലില്‍ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിച്ചിരുന്നു. പിന്നീട് 2019 ജനുവരി 5ന് സെനഗളില്‍ നിന്ന് രവി പൂജാരിയെ കസ്റ്റഡിയില്‍ എടുത്തു.

Anweshanam
www.anweshanam.com