ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

രവി പൂജാരിയെ കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട് . ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.
ബ്യൂട്ടിപാർലർ വെടിവയ്പ്  കേസ്;  
   രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി :ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രവി പൂജാരിയെ കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട് . ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

അറസ്റ്റിന് ബംഗളുരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നേരത്തെ അനുമതി നൽകിയിരുന്നു.2019 -ൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com