നടിയെ ആക്രമിച്ച കേസ് ;ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ് ;ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

കൊച്ചി :നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. ഈ മാസം 23 ന് വിചാരണക്കോടതി വിധി പറയും. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചത് .

ഇതിനിടെ വിചാരണാ കാലയളവ് ആറ് മാസത്തേക്ക് കൂടി നീട്ടാൻ കോടതി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു.

കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com