നടിയെ ആക്രമിച്ച കേസ് ;നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ആക്കണമെന്നുള്ള ഹർജിയിൽ ഇന്ന് വാദം കേൾക്കും

അതേ സമയം നടിയെ ആക്രമിച്ച കേസിൽ ഒരാളെ കൂടി കോടതി മാപ്പുസാക്ഷി ആക്കി .പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത് .
നടിയെ ആക്രമിച്ച കേസ് ;നടൻ   ദിലീപിന്റെ ജാമ്യം റദ്ദ്   ആക്കണമെന്നുള്ള ഹർജിയിൽ ഇന്ന് വാദം കേൾക്കും

കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ആക്കണമെന്നുള്ള ഹർജിയിൽ ഇന്ന് വാദം കേൾക്കും .പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണകോടതിയാണ് വാദം കേൾക്കുന്നത് .

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ജാമ്യ വ്യവസ്ഥകൾ ലംഖിച്ചതിനാൽ ജാമ്യം റദ്ദ് ആക്കണമെന്നാണ് ആവശ്യം .മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹർജി നല്കിയതെങ്കിലും പല കാരണങ്ങൾ കൊണ്ട് വാദം പൂർത്തിയാക്കാൻ സാധിച്ചില്ല .

അതേ സമയം നടിയെ ആക്രമിച്ച കേസിൽ ഒരാളെ കൂടി കോടതി മാപ്പുസാക്ഷി ആക്കി .പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com