
കണ്ണൂര്‍: അഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം നിരാകരിച്ചാണ് നടപടി. ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫിന്റെ ആവശ്യം. അതേസമയം, വര്‍ഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാല്‍, കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകന് വരണാധികാരിയെ അറിയിച്ചിരുന്നു.