കെ എം ഷാജിയുടെ ഭാര്യ ഇഡിക്ക് മൊഴി നൽകുന്നു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നല്‍കാനെത്തിയത്
കെ എം ഷാജിയുടെ ഭാര്യ ഇഡിക്ക് മൊഴി നൽകുന്നു

കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്.

കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com