അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിൽ പണത്തിന്റെ ഉറവിടത്തെ കുറിച്ച് പറഞ്ഞില്ലെന്ന് വിജിലൻസ് പ്രതികരിച്ചു. ചോദ്യം ചെയ്യലിൽ മറുപടി തൃപ്തികരമല്ലന്നും വിജിലൻസ്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ പണത്തിന്റെ ഉറവിടത്തെ കുറിച്ച് പറഞ്ഞില്ലെന്ന് വിജിലൻസ് പ്രതികരിച്ചു. ചോദ്യം ചെയ്യലിൽ മറുപടി തൃപ്തികരമല്ലന്നും വിജിലൻസ്.

സ്വന്തം സ്വത്തെങ്കിൽ രേഖകൾ ഹാജരാക്കാൻ എന്താണ് താമസമെന്ന് വിജിലൻസ് ചോദിച്ചു. എന്നാൽ വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ എം ഷാജി പ്രതികരിച്ചു. അതിന്റെ രേഖകൾ എല്ലാം ഹാജരാക്കി. ചിലർ പ്രചരിപ്പിച്ചത് തെറ്റായ വർത്തയെന്നും അദ്ദേഹം പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com