കെ.എം ഷാജിയുടെ വീടിന് 1.6 കോടി മതിപ്പുവില

മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണ്.
കെ.എം ഷാജിയുടെ വീടിന്
 1.6 കോടി മതിപ്പുവില

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജിയുടെ കോഴിക്കോട് നഗരത്തിലെ വീട് 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കി.

നഗരസഭ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന്‍ എ.എം ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തി റിപ്പോര്‍ട്ട് കൈമാറിയത്.

മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണ്. 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിനാണ് ഷാജി അപേക്ഷിച്ചിരുന്നത്. എന്നാല്‍ 5450 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിലവില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com