കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്നും ലീഗിന്റെ സംസ്ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് പറഞ്ഞു
കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

തിരുവനന്തപുരം: കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്നും ലീഗിന്റെ സംസ്ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് പറഞ്ഞു.

ഷാജിക്ക് പറയാനുള്ളത് കേൾക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു. വിജിലൻസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെന്ന് കെ.എം ഷാജി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേസ് നീട്ടി കൊണ്ടുപോകാനാണ് വിജിലൻസിന്റെ ശ്രമം. അറസ്റ്റ് ചെയ്താലും ഭയമില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

ഇന്ന് മൂന്ന് മണിയോടു കൂടിയാണ് വിജിലന്‍സ് ഓഫീസില്‍ കെ. എം ഷാജി ചോദ്യം ചെയ്യലിനായി എത്തിയത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയാണ് കേസിന് അടിസ്ഥാനം. ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ കോപ്പിസഹിതം സി.പി.എം. കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്‍ 2017-ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com