കെ.എം ഷാജി നാളെ ചോദ്യം ചെയ്യലിന് ഹാജരാകും; പിടിച്ചെടുത്ത പണവും രേഖകളും കോടതിക്ക് കൈമാറി

കെ.എം. ഷാജിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
കെ.എം ഷാജി നാളെ ചോദ്യം ചെയ്യലിന് ഹാജരാകും; പിടിച്ചെടുത്ത പണവും രേഖകളും കോടതിക്ക് കൈമാറി

കോഴിക്കോട്: കെ എം ഷാജിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലൻസ് ശേഖരിക്കുക.

കെ.എം. ഷാജിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഷാജിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 50 പവന്‍ സ്വര്‍ണവും വിദേശ കറന്‍സിയും വിജിലന്‍സ് സംഘം തിരികെനല്‍കി. ഇതില്‍ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ഇവ തിരികെനല്‍കിയത്. വിദേശകറന്‍സി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു.

ഏപ്രില്‍ 13-നായിരുന്നു കോഴിക്കോട് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ കോഴിക്കോടും കണ്ണൂരുമുള്ള വീടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും സ്വര്‍ണാഭരണങ്ങളുമാണ് വിജിലന്‍സ് കണ്ടെടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com