കെഎം ഷാജി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍ ഹാജരായി

കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
കെഎം ഷാജി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍  ഹാജരായി

കോഴിക്കോട്: പ്ലസ്ടു കോഴ ആരോപണക്കേസില്‍ ചോദ്യം ചെയ്യലിനായി കെഎം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്‌ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്.

കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കെഎം ഷാജിയുടെ ഭാര്യ ആശയുടെ മൊഴി ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.

അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അഭിഭാഷകനായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ

No stories found.
Anweshanam അന്വേഷണം
www.anweshanam.com