കെഎം ബഷീറിന്‍റെ മരണം; കേസ് ഇന്ന് കോടതി പരിഗണിക്കും

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കെഎം ബഷീറിന്‍റെ മരണം; കേസ് ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രത്തൊടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഈ അപേക്ഷയില്‍ വിശദമായ വാദം വേണമെന്ന് ശ്രീരാം ആവശ്യപ്പെട്ടാല്‍ വിചാരണ നടപടികള്‍ വീണ്ടും നീളാനാണ് സാധ്യത.

Related Stories

Anweshanam
www.anweshanam.com