കെഎം ബഷീര്‍ കേസ്: സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
കെഎം ബഷീര്‍ കേസ്: സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാമെന്ന് കോടതി ഉത്തരവിട്ടത്. സൈബര്‍ സെല്‍ ഡിവൈഎസ്പി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com