കെ എം ബഷീര്‍ മരണം: സിസിടിവി ദൃശ്യം ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നത് എതിര്‍ത്ത് പ്രോസിക്യൂഷന്‍

രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരുന്നു
കെ എം ബഷീര്‍ മരണം: സിസിടിവി ദൃശ്യം ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നത് എതിര്‍ത്ത് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍‍ത്തകന്‍ കെ എം ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവായി നല്‍കിയ സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. പൊലീസ് തെളിവായി നല്‍കിയ രണ്ടു സിഡികള്‍ നല്‍കണമെന്നാണ് ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടത്.

ഈ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നതിന് പ്രോസിക്യൂഷന്‍ ഇന്ന് എതിര്‍ത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഈ മാസം 30ന് കോടതി തീരുമാനമെടുക്കും

Related Stories

Anweshanam അന്വേഷണം
www.anweshanam.com