കോവിഡ് വാക്‌സിന്‍ എടുക്കുന്ന ചിത്രത്തെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ

ഏത് നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു
കോവിഡ് വാക്‌സിന്‍ എടുക്കുന്ന ചിത്രത്തെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ എടുക്കുന്ന ചിത്രം പങ്കുവെച്ച തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെപ്പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയണമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏത് നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻഎടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com