പിപിഇ കിറ്റ് അഴിമതി ആരോപണം: എം കെ മു​നീ​റിന് മറുപടിയുമായി മന്ത്രി കെ ​കെ ശൈ​ല​ജ

കോവിഡുമായി ബന്ധപ്പെട്ട എല്ലാ പർച്ചേസുകളും കൃത്യമായി ഓഡിറ്റിംഗിന് വിധേയമാണെന്ന് മന്ത്രി പറഞ്ഞു
പിപിഇ കിറ്റ് അഴിമതി ആരോപണം: എം കെ മു​നീ​റിന് മറുപടിയുമായി മന്ത്രി കെ ​കെ ശൈ​ല​ജ

തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന എം കെ മുനീർ എംഎൽഎയുടെ ആരോപണത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംസ്ഥാനത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലേക്കും വ്യക്തിസുരക്ഷാ ഉപകരണങ്ങളടക്കം വാങ്ങിയതിൽ അഞ്ച് പൈസയുടെ അഴിമതി പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാറ്റിനും കണക്കുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പർച്ചേസുകളും കൃത്യമായി ഓഡിറ്റിംഗിന് വിധേയമാണെന്ന് മന്ത്രി പറഞ്ഞു.

നി​യ​മ​സ​ഭ​യി​ല്‍ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ര്‍​ച്ച ന​ട​ക്ക​വെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ദ​ങ്ങ​ള്‍ ന​ട​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് വ​ന്‍ തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ന്നു. ഒ​രു ദി​വ​സം 1500 രൂ​പ​യ്ക്ക് പി​പി​ഇ കി​റ്റ് വാ​ങ്ങും, പി​റ്റേ ദി​വ​സം 300 രൂ​പ​യ്ക്കും വാ​ങ്ങും. 300 കോ​ടി രൂ​പ​യോ​ള​മാ​ണ് പി​പി​ഇ കി​റ്റ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. 1,999 രൂ​പ വി​ല​യു​ള്ള ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​ര്‍ 5,000 രൂ​പ​യ്ക്കാ​ണ് വാ​ങ്ങി​യ​ത്. കോ​വി​ഡി​നെ മ​റ​യാ​ക്കി വ​ന്‍ ത​ട്ടി​പ്പാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​ണു മു​നീ​ര്‍ ആ​രോ​പി​ച്ച​ത്.

ഇ​തി​നു മ​റു​പ​ടി പ​റ​ഞ്ഞ ആ​രോ​ഗ്യ​മ​ന്ത്രി, ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ഒ​രു​വി​ധ​ത്തി​ലു​ള്ള അ​ഴി​മ​തി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി മാ​ര്‍​ക്ക​റ്റ് വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

കോടിക്കണക്കിന് രൂപയാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ ചിലവായത്. 157 കോടിയോളം രൂപ പിപിഇ കിറ്റ് വാങ്ങാൻ ചെലവായി. തുടക്കത്തിൽ 4 ലാബുകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. നിലവിൽ 21 ലാബുകളുണ്ട്. പിസിആർ മെഷീൻ, ഓട്ടോമേറ്റഡ് ആർഎൻഎ എക്സ്ട്രാക്ഷൻ സംവിധാനം, ഇത്തരത്തിലുള്ള യന്ത്രങ്ങൾ വാങ്ങി. 220 കോടി രൂപയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങി. ഇതിലൊന്നും അഞ്ച് പൈസയുടെ അഴിമതി പോലുമില്ല. ലാബുപകരണങ്ങൾ വാങ്ങുമ്പോൾ ഐസിഎംആർ ചട്ടങ്ങൾ അടിസ്ഥാനമായി അവർ നിഷ്കർഷിക്കുന്ന നിരക്കിലാണ് വാങ്ങുക. അത് ഉറപ്പാക്കിയിട്ടുണ്ട്.

കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റ​ഷേ​ന്‍ മു​ഖേ​ന​യാ​ണ് എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള പ​ര്‍​ച്ചേ​സും ന​ട​ത്തു​ന്ന​ത്. എ​ല്ലാ വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടും സു​താ​ര്യ​മാ​യു​മാ​ണു ന​ട​ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു ഒ​ത്തു​തീ​ര്‍​പ്പി​നും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com