കെ സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം: കെ കെ രാഗേഷ്​ എംപി

പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും സുധാകരന്‍ പൊതുശല്യമായി മാറിയെന്നും രാഗേഷ്​ ഫേസ്​ബുക്കില്‍ കുറിച്ചു
കെ സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം: കെ കെ രാഗേഷ്​ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി അധിക്ഷേപിച്ച്‌​ സംസാരിക്കുന്ന കോണ്‍ഗ്രസ്​ നേതാവ്​ കെ. സുധാകരന്​ ഭ്രാന്താണെന്നും ഉടന്‍ ചികിത്സിക്കണമെന്നു​ം ​ കെ.കെ.രാഗേഷ്​ എം.പി.

മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് സുധാകരന്‍റെ പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും സുധാകരന്‍ പൊതുശല്യമായി മാറിയെന്നും രാഗേഷ്​ ഫേസ്​ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിതാവിനെ അധി​ക്ഷേപിച്ച്‌​ സുധാകരന്‍ പ്രസംഗിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്​​ കെ.കെ. രാഗേഷ്​ കടുത്ത വിമര്‍ശനവുമായെത്തിയത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com