മികച്ച കോവിഡ് പ്രവര്‍ത്തനം; സിഎഎച്ച്ഒയുടെ നാല് സമ്മാനങ്ങള്‍ സ്വന്തമാക്കി കിംസ് ഹെല്‍ത്ത്

ദേശീയ തലത്തില്‍ നാലു വീഡിയോകള്‍ മികച്ചതായി തിരഞ്ഞെടുത്തു.
മികച്ച കോവിഡ് പ്രവര്‍ത്തനം; സിഎഎച്ച്ഒയുടെ നാല് സമ്മാനങ്ങള്‍ സ്വന്തമാക്കി കിംസ് ഹെല്‍ത്ത്

തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാതൃകകള്‍ വീഡിയോകളിലൂടെ അവതരിപ്പിച്ച് കിംസ് ഹെല്‍ത്ത് നാല് സമ്മാനങ്ങള്‍ കരസ്ഥമാക്കി. കോവിഡ് കാലത്ത് ആരോഗ്യമേഖലയിലെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി കണ്‍സോര്‍ഷ്യം ഓഫ് അക്രെഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍സ് (സിഎഎച്ച്ഒ) സംഘടിപ്പിച്ച ദേശീയ തല ഓണ്‍ലൈന്‍ മത്സരത്തിലാണ് കിംസ്ഹെല്‍ത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ പിപിഇ ധരിക്കുന്നതും സുരക്ഷിതമായി മാറ്റുന്നതും, കോവിഡ് പ്രവണത കാണിക്കുന്ന മറ്റ് ഗുരുതര രോഗങ്ങളുള്ളവരുടെ പരിപാലനം, മെഡിക്കല്‍ ഉപകരണങ്ങളുടെ ശുചീകരണം, സാംപിള്‍ ശേഖരണത്തിലുള്ള സുരക്ഷ എന്നിവ സംബന്ധിച്ചാണ് സമ്മാനത്തിന് അര്‍ഹമായ നാലു വീഡിയോകള്‍.

രാജ്യത്തെ അംഗീകൃതമായ ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങളുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള പൊതു ആശയവിനിമയ വേദിയാണ് സിഎഎച്ച്ഒ. എല്ലാ പങ്കാളികളുമായി സഹകരിച്ച് സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിരന്തരം മെച്ചപ്പെടുത്തുന്നതിലും സിഎഎച്ച്ഒ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com