ബേക്കറിയിൽ നിന്നും വാങ്ങിയ ബൺ കഴിച്ചു ഒന്നരവയസ്സുകാരന്റെ തൊണ്ടയിൽ നൂൽ കമ്പി കുടുങ്ങി

കൊല്ലം പൂയ്യപ്പള്ളി തചകോഡ് ലക്ഷ്‌മി നിവാസിൽ വിജയൻറെ മകൻ ശ്രീഹരിയുടെ തൊണ്ടയിലാണ് നൂൽ കമ്പി കുടുങ്ങിയത് .
ബേക്കറിയിൽ നിന്നും വാങ്ങിയ ബൺ  കഴിച്ചു ഒന്നരവയസ്സുകാരന്റെ തൊണ്ടയിൽ നൂൽ കമ്പി കുടുങ്ങി

കൊല്ലം :ബേക്കറിയിൽ നിന്നും വാങ്ങിയ ബൺ കഴിച്ചു ഒന്നരവയസ്സുകാരന്റെ തൊണ്ടയിൽ നൂൽ കമ്പി കുടുങ്ങി .കൊല്ലം പൂയ്യപ്പള്ളി തചകോഡ് ലക്ഷ്‌മി നിവാസിൽ വിജയൻറെ മകൻ ശ്രീഹരിയുടെ തൊണ്ടയിലാണ് നൂൽ കമ്പി കുടുങ്ങിയത് .വീട്ടുകാർ ഉടനടി ഇടപെട്ടതോടെ വൻ വിപത്താണ് ഒഴിവായത് .

ബൺ കഴിക്കുന്നതിനു ഇടയിൽ വെപ്രാളം കാട്ടിയ കുട്ടിയുടെ തൊണ്ടയിൽ വീട്ടുകാർ കയ്യിട്ടു നോക്കിയപ്പോളാണ് നൂൽ കമ്പി കണ്ടെത്തിയത് .കമ്പിയുടെ അവശിഷ്ടവും തൊണ്ടയിൽ നിന്നും എടുത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com