ഷാര്‍ജയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍
Kerala

ഷാര്‍ജയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍

കണ്ണൂര്‍ സ്വദേശിയായ ടി.പി അജിത്തിനെ(55) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

By News Desk

Published on :

ഷാര്‍ജ-മലയാളി വ്യവസായിയെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടി.പി അജിത്തിനെ(55) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബായില്‍ സ്വന്തമായുള്ള മഡോണ വില്ലയിലാണ് അജിത്ത് താമസിച്ചിരുന്നത്. തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനി നടത്തുകയായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം.

ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍: എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു. മകൾ വിദ്യാർഥിയാണ്.

Anweshanam
www.anweshanam.com