കേരളത്തിലെ ആദ്യ വനിത എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു
Kerala

കേരളത്തിലെ ആദ്യ വനിത എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു

2016 ലാണ് വനിതകള്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആകാമെന്ന സര്‍ക്കാര്‍ തീരുമാനം വരുന്നത്.

By News Desk

Published on :

മലപ്പുറം: കേരളത്തിലെ ആദ്യ വനിത എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ചുമതലയേറ്റു. ഷൊര്‍ണൂര്‍ സ്വദേശി ഒ.സജിതയാണ് എക്‌സൈസ് സബ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റത്. സ്ത്രീകള്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാവാമെന്ന സര്‍ക്കാര്‍ ഉത്തരവിനുശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിത. 2016 ലാണ് വനിതകള്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആകാമെന്ന സര്‍ക്കാര്‍ തീരുമാനം വരുന്നത്.

2014ല്‍ സിവില്‍ എക്‌സൈസ് ഓഫിസറായി സര്‍വീസില്‍ കയറിയ സജിത വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തുന്ന പ്രഥമ വനിതയാണ്. നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സര്‍വീസിലേക്ക് കൂടുതല്‍ വനിതകള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും സജിത മീഡിയാ വണിനോട് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ സിവില്‍ എക്‌സൈസ് ഓഫിസറായിരുന്നു സജിത. ഷൊര്‍ണ്ണൂര്‍ ചുഡുവാലത്തൂര്‍ സ്വദേശി കെ.ജി.അജിയുടെ ഭാര്യയാണ്. ഏഴാം ക്ലാസുകാരിയായ മകളുണ്ട്.

Anweshanam
www.anweshanam.com