കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും: മു​ഖ്യ​മ​ന്ത്രി

ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു
കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ത്ര​മാ​ത്രം വാ​ക്സി​ന്‍ കേ​ര​ള​ത്തി​നു ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഈ ​നി​ല തു​ട​രും. പ്ര​തി​ദി​ന മ​ര​ണ​ത്തി​ന്‍റെ എ​ണ്ണം അ​ല്‍​പം വ​ര്‍​ധി​ക്കു​ന്നു​ണ്ട്. മൂ​ന്നു മാ​സ​ത്തി​ന​പ്പു​റം വ​രെ തു​ട​രു​ന്ന കോ​വ​ഡ് അ​ന​ന്ത​ര അ​വ​ശ​ത​ക​ള്‍ കാ​ണു​ന്നു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ പോ​സ്റ്റ് കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നു ചി​കി​ത്സ തേ​ട​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ സ്ഥതിഗതികള്‍ മോശമായേക്കാം. സാധാരണഗതിയില്‍ കോവിഡ് ബാധിതരായതിനു ശേഷവും ചില ശാരീരിക അസ്വസ്ഥതകള്‍ കാണിക്കാന്‍ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com