
വയനാട് :വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ കേന്ദ്രം ഉള്‍പ്പെടുന്ന മേഖല പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു .
ജില്ലയിലെ നാല് ഇടങ്ങളില്‍ എല്‍ഡിഎഫ് വഴി തടയല്‍ സമരം സംഘടിപ്പിച്ചു. ഇതോടൊപ്പം നാളെ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിന് മുന്നോടിയായുള്ള വിളംബര ജാഥയും ഇന്ന് നടന്നു .രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കാട്ടിക്കുളം, പുല്‍പ്പള്ളി, ബത്തേരി, കല്ലൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ വഴി തടഞ്ഞത്. വിജ്ഞാപനം പിന്‍വലിക്കും വരെ ജില്ല ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമര നേതാക്കള്‍ പറഞ്ഞു.