ചിരിപ്പിച്ചും വിമർശിച്ചും നടൻ സലിം കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രസംഗം

ശരിയാണ് അറബിക്കടൽ വരെ വിൽക്കുമെന്ന് ആരെങ്കിലും സ്വപനത്തിൽ കണ്ടിരുന്നോ എന്നും അദ്ദേഹം ചോദിച്ചു .
ചിരിപ്പിച്ചും വിമർശിച്ചും നടൻ  സലിം കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രസംഗം

പെരുമ്പാവൂർ :യു ഡി എഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി ചിരിപ്പിച്ചും വിമർശിച്ചും നടൻ സലിം കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രസംഗം.പെരുമ്പാവൂരിൽ എൽദോസ് കുന്നപള്ളിയുടെ പ്രചാരണത്തിന് എത്തിയത് ആയിരുന്നു അദ്ദേഹം .അസാദ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സർക്കാരാണിത് .ശരിയാണ് അറബിക്കടൽ വരെ വിൽക്കുമെന്ന് ആരെങ്കിലും സ്വപനത്തിൽ കണ്ടിരുന്നോ എന്നും അദ്ദേഹം ചോദിച്ചു .

പിന്നെ പറയുന്നത് സ്ത്രീകൾ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങൾ എന്നാണ് .വാളയാറിൽ അമ്മയെ മറക്കാൻ പറ്റുമോ ?ആ 'അമ്മ തലമുണ്ഡനം ചെയ്തു ധർമ്മടത്ത് വരുന്നുണ്ട് .എന്ത് ആത്മസംതൃപ്‌തിയാണിത് ?കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു .പിന്നെ ആകെയുള്ള ആശ്വസം സ്വപനയ്ക്ക് മുഖ്യമന്ത്രിയേക്കാൾ നല്ല ശമ്പളമുള്ള ജോലി നൽകി .പിന്നെ നേതാക്കന്മാരുടെ ഭാര്യമാർക്ക് ജോലി നൽകി .തള്ളിനു മാത്രം കുറവില്ല .എല്ലാം ശരി ആക്കി തന്നവർ ഇനി പോയിക്കോണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com