അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ല:രമേശ് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ല:രമേശ് ചെന്നിത്തല

ആലപ്പുഴ :അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ല.ഇത് ഒരാളുടെ നിലപാട് അല്ല . കോണ്‍ഗ്രസിന്റെ ദേശീയ നിലപാടും ഇതുതന്നെയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്ത ആയിരക്കണക്കിന് പേര്‍ക്കെതിരെ കേസുകളുണ്ട്.

ഈ കേസുകള്‍പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്ത് പൗരത്വ ബില്‍ നടപ്പാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com