യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്നതിനും നിയമനങ്ങളിലെ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനും സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു.
യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു

തിരുവനന്തപുരം :നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാരായ അനൂപ് ജേക്കബും കെ എസ് ശബരീനാഥനും രാജിവച്ചത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്നതിനും നിയമനങ്ങളിലെ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനും സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടികാട്ടി ഇരുവരും രാജിവെച്ചത് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com