കേരളം കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു
Kerala

കേരളം കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു

കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

M Salavudheen

തിരുവനന്തപുരം: കേരളം കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗൺ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 4 വരെ മൂന്ന് പേരാണ് കൊറോണ ബാധിച്ച്‌ മരണമടഞ്ഞിരുന്നത്. ഇപ്പോഴത് 20 ആയി വര്‍ധിച്ചു. പ്രധാനമായും പുറത്ത് നിന്നും വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ സ്ഥിതിയില്‍ വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരില്‍ ഒന്നരശതമാനം ആളുകള്‍ കൊറോണ പോസിറ്റീവുന്നുണ്ട്.

യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളില്‍ രണ്ട് ലക്ഷമായി വര്‍ധിക്കാന്‍ ഇടയുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കൊറോണ പോസിറ്റീവ് ആവുന്നവരുടെ എണ്ണവും വര്‍ധിക്കും. രണ്ട് ശതമാനം ആളുകള്‍ക്ക് കൊറോണ ബാധിക്കുന്നത് ഏകദേശം നാലായിരത്തോളം പേരെയാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാരീരിക അകലം-മാസ്‌ക് ഉപയോഗം, സമ്പര്‍ക്കവിലക്ക്, റിവേഴ്‌സ് ക്വാറന്റീന്‍ എന്നീ വഴികളിലൂടെയാണ് സംസ്ഥാനത്ത് കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ സാധിച്ചത്. ഇവ തുടര്‍ന്നാല്‍ കൊറോണയെ ഫലപ്രദമായി തടയാന്‍ സാധിക്കും. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണനടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com