കേരള കർണ്ണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്.
കേരള കർണ്ണാടക അതിർത്തിയിൽ  രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കാസർഗോഡ് : കേരള കർണ്ണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു.ദീർഘ നേരത്തെ പരിശ്രമത്തിനു ഒടുവിലാണ് പിടിയിലായത് .

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരിച്ചു.

വനം വകുപ്പിന്റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുള്ള തെരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടർന്നാണ് കടുവയെ കണ്ടെത്തിയത് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com