തൃശൂർ പൂരം;ആനകളുടെ കാര്യത്തിൽ നിബന്ധന കർശനമാക്കി വനം വകുപ്പ്

പൂരത്തിന് എത്തിക്കുന്ന ആനകളുടെ പാപ്പാന്മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയ പാപ്പാന്മാർക്ക് പൂരത്തിന് എത്താം.
തൃശൂർ പൂരം;ആനകളുടെ കാര്യത്തിൽ നിബന്ധന കർശനമാക്കി വനം വകുപ്പ്

തൃശൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇത്തവണ തൃശൂർ പൂരം. അതിനിടയിൽ ആനകളുടെ കാര്യത്തിൽ നിബന്ധന കർശനമാക്കി വനം വകുപ്പ്. പൂരത്തിന് എത്തിക്കുന്ന ആനകളുടെ പാപ്പാന്മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയ പാപ്പാന്മാർക്ക് പൂരത്തിന് എത്താം.

എന്നാൽ ആനകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. ഇത് പതിവ് പോലെ തന്നെയായിരിക്കും. എന്നാൽ ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിന്റെ തലേന്ന് ആറ് മണിക്ക് തന്നെ ആനകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com