തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള ഘടകക്ഷേത്രങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി

ആഘോഷങ്ങൾ ഒഴിവാക്കി പ്രതീകാത്മക പൂരം നടത്താൻ എട്ട് ഘടകക്ഷേത്രങ്ങൾ തീരുമാനിച്ചു. ഇത്തവണ വാദ്യക്കാരും ഭാരവാഹികളും ഉൾപ്പെടെ 50 പേർ മാത്രമാണ് പങ്കെടുക്കുക.
തൃശൂർ പൂരത്തിന്റെ  ഭാഗമായുള്ള ഘടകക്ഷേത്രങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി

തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള ഘടകക്ഷേത്രങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി. ആഘോഷങ്ങൾ ഒഴിവാക്കി പ്രതീകാത്മക പൂരം നടത്താൻ എട്ട് ഘടകക്ഷേത്രങ്ങൾ തീരുമാനിച്ചു. ഇത്തവണ വാദ്യക്കാരും ഭാരവാഹികളും ഉൾപ്പെടെ 50 പേർ മാത്രമാണ് പങ്കെടുക്കുക.

കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ പൂരപ്പറമ്പിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കേണ്ടന്ന് ചീഫ് സെക്രെട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഓരോ ഘടകപൂരങ്ങൾക്ക് ഒപ്പം 50 പേരെ മാത്രമേ അനുവദിക്കൂ.

അങ്ങനെ 400 പേർ മാത്രമേ പൂരപ്പറമ്പിലേക്ക് എത്തുകയുള്ളൂ. പൂരബ്വിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ഈ വര്ഷം പൂരം ചമയപ്രദര്ശനം ഉണ്ടാകില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com