കോട്ടയം ,ആലപ്പുഴ ജില്ലകളിൽ ചൂട് കൂടുന്നു

34 .4 ഡിഗ്രിയാണ് സംസ്ഥാനത്തെ ശരാശരി ചൂട് .എന്നാൽ 38 .4 ഡിഗ്രിയാണ് തിങ്കളാഴ്ച കോട്ടയത്തു രേഖപ്പെടുത്തിയത് .
കോട്ടയം ,ആലപ്പുഴ ജില്ലകളിൽ ചൂട് കൂടുന്നു

ആലപ്പുഴ :കടുത്ത വേനലിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ കോട്ടയം ,ആലപ്പുഴ ജില്ലകളിൽ ചൂട് കൂടുന്നു .മറ്റു ജില്ലകളെ അപേക്ഷിച്ചു ചൂട് കൂടുതൽ ഈ ജില്ലകളിലാണ് .34 .4 ഡിഗ്രിയാണ് സംസ്ഥാനത്തെ ശരാശരി ചൂട് .എന്നാൽ 38 .4 ഡിഗ്രിയാണ് തിങ്കളാഴ്ച കോട്ടയത്തു രേഖപ്പെടുത്തിയത് .

ആലപ്പുഴയിൽ ഇത് 36 .8 ഡിഗ്രി ആയിരുന്നു .സാധാരണയായി ഈ സമയത്ത് പുനലൂർ ,പാലക്കാട് എന്നിവിടങ്ങളിലാണ് ചൂട് അനുഭവപ്പെടുന്നത് .എന്നാൽ പുനലൂരിൽ ഇത് ഇത്തവണ പഴയത് പോലെയും പാലക്കാട് കുറവുമാണ് .

ഈ മാസം 20 -നു ശേഷം ഈ അവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത് .കാലാവസ്ഥ പ്രതിഭാസമായി മാടൻ ജൂലിയൻ ഓസിലേഷൻ കേരളത്തിൽ വരുന്നതോടുകൂടി മഴയ്ക്ക് സാധ്യത ഉണ്ടാകും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com