അദ്ധ്യാപക നിയമനത്തിൽ കെ ടി ജലീൽ ചട്ടം മറികടന്നു എന്നാരോപണം

ലാറ്റിൻ വിഭാഗത്തിലുള്ള അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റാനാണ് നിർദേശം നൽകിയത്
അദ്ധ്യാപക നിയമനത്തിൽ  കെ ടി ജലീൽ ചട്ടം മറികടന്നു  എന്നാരോപണം

തിരുവനന്തപുരം :അദ്ധ്യാപക നിയമനത്തിൽ ചട്ടം മറികടന്നു എന്നാരോപിച്ചു കെ ടി ജലീലിന് എതിരെ പരാതി .തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേമ്പറിൽ യോഗം ചേർന്ന് നിർദേശം നൽകിയത് ചട്ടലംഘനമാണ് എന്നാണ് ആരോപണം ഉയർന്നു വന്നിരിക്കുന്നത് .

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത് .ഒരു പഠന വിഭാഗത്തിൽ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റരുതെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെയാണിത് .

ലാറ്റിൻ വിഭാഗത്തിലുള്ള അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റാനാണ് നിർദേശം നൽകിയത് . അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ആവശ്യപ്പെട്ടു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com