
കൊച്ചി :സാമ്പത്തിക തട്ടിപ്പ് കേസിൽ നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണനയ്ക്ക് എടുക്കും .
പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബർ അടക്കമുള്ള 3 പേരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണ് . അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി. സിംഗിൾ ബെഞ്ച് ജഡ്ജി അശോക് മേനോനാണ് ഹർജി പരിഗണിക്കുക. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.