ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ജൂലൈ 10ന് പണിമുടക്ക്
Kerala

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ജൂലൈ 10ന് പണിമുടക്ക്

മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Thasneem

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ജൂലൈ 10ന് പണിമുടക്ക് നടത്തും. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോളും ഡീസലും വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ-ടാക്‌സി നിരക്ക് കാലോചിതമായി പരിഷ്‌കരിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ജൂലൈ ആറിന് ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളില്‍ കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Anweshanam
www.anweshanam.com